രേണുക വേണു|
Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2022 (15:04 IST)
പത്തനംതിട്ട റാന്നിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുല്ല് വെട്ട് തൊഴിലാളി മരിച്ചു. അന്ത്യാളന്‍കാവ് ആറൊന്നില്‍ ജോസഫ് മാത്യു (60) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോസഫ് മാത്യുവിന് കടന്നല്‍ ആക്രമണത്തില്‍ പരുക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ല് വെട്ടുന്നതിനിടെ കല്ല് തെറിച്ചുവീണ് കടന്നല്‍ കൂട്ടം ഇളകുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നല്‍ കൂട്ടം ജോസഫിനെ പൊതിഞ്ഞു. ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.