പത്തനംതിട്ടയില്‍ ഒന്‍പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകവെ വാഹനം കേടായി; നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (12:05 IST)
പത്തനംതിട്ടയില്‍ ഒന്‍പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകവെ വാഹനം കേടായതിനുപിന്നാലെ നാലുപേര്‍ പിടിയിലായി. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പോലീസ് പറയുന്നു.

തട്ടിക്കൊണ്ട് പോകലിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കാണാനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ഇവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :