ജോലിവാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പത്തനം‌തിട്ട സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട| ജോര്‍ജി സാം| Last Modified തിങ്കള്‍, 18 മെയ് 2020 (08:14 IST)
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ട് ഗ്രേസ് വില്ലയില്‍ ഷിനോ സജിജോണ്‍(28) ആണ് അറസിറ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. മൂന്ന് യുവതികളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

യുവതികള്‍ക്ക് ക്രൊയേഷ്യയില്‍ നഴ്‌സിങ് ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏഴു ലക്ഷംരൂപയാണ് പ്രതി തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിലായിരുന്നു ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. മാത്തൂര്‍ സ്വദേശികളാണ് യുവതികള്‍.

ഇലവുംതിട്ട എസ്എച്ച്ഒ ടി കെ വിനോദ് കൃഷ്ണന്‍, എസ് ഐമാരായ ജി ഗോപന്‍, മാത്യു കെ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :