പത്തനംതിട്ട|
ശ്രീനു എസ്|
Last Updated:
ബുധന്‍, 27 മെയ് 2020 (17:08 IST)
അതിഥിതൊഴിലാളികളുമായി പത്തനംതിട്ടയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. ആകെ 506 പേരാണ് യാത്രയായത്.
ലോക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതും അതിഥി തൊഴിലാളികളെ സ്റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും.
ജില്ലയില്‍ നിന്നു പുറപ്പെടുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റും, മാസ്‌കും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലയിലെ ആറു താലൂക്കുക്കളില്‍ നിന്നുമാണ് അതിഥി തൊഴിലാളികള്‍ എത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍
12 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.