തിരുവനന്തപുരം|
Last Modified തിങ്കള്‍, 21 സെപ്റ്റംബര്‍ 2015 (19:54 IST)
തലസ്ഥാന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് എന്നും പുതുമ നല്കുന്ന കെ.എസ്.ആര്.ടി.സി യുടെ ഡബിള്‍ ഡെക്കര്‍ ബസ് ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടിയതിനാല്‍ ഉണ്ടായ അപകടത്തില്‍ യാത്രക്കാരന്റെ രണ്ട് കാലുകളും ഒടിഞ്ഞു. ആര്‍മിയില്‍ ഹവില്ദറായ കൊല്ലം പുന്നല കണിയാംപടിക്കല് കൃഷ്ണന്റെ മകന് മനോജ് കുമാര്‍ എന്ന 46 കാരന്റെ ഇരുകാലുകളുമാണ് ഒടിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഓള്‍സെയിന്റ്സ് കോളേജിനു മുന്നില്‍ വച്ചായിരുന്നു അപകടം. ബസിന്റെ പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതോടെ ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നതാണു യാത്രക്കാരന്റെ കാലൊടിയാന്‍ കാരണം.
തകര്‍ന്ന ടയറിന്റെ മുകളിലെ സീറ്റില്‍ ഇരുന്നതിനാല്‍
മനോജ് പ്ലാറ്റ്ഫോമിനിടയില്‍ വീണതിനാലാണ് കാലൊടിഞ്ഞത്.
ഫുട്ബോര്ഡില് നിന്ന വനിതാ കണ്ടക്ടര്‍ അഞ്ജു ബസില്‍ നിന്ന് തെറിച്ചു പുറത്തേക്ക് വീണെങ്കിലും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.