പഠനത്തോടൊപ്പം ജോലി കേരളത്തിൽ ഈ അധ്യായന വർഷം തന്നെ നടപ്പിലാക്കും, ശമ്പളം നിശ്ചയിക്കുക സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 9 ജൂണ്‍ 2020 (09:24 IST)
തിരുവനന്തപുരം: ലോകരാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ രീതിയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി കേരളവും, പഠനത്തോടൊപ്പം തന്നെ പാർട്ട് ടൈം ജോലി എന്ന രീതി കേരളത്തിൽ ഈ അധ്യായന വർഷം തന്നെ നടപ്പിലാക്കി തുടങ്ങും. മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽനിന്നും രൂപംകൊണ്ട ആശയം കേരളത്തിൽ നടപ്പിലാക്കുകയാണ്. പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ജോലിയുടെ പ്രതിഫലവും പഠനത്തിന് ശേഷം എത്ര മണിക്കൂർ ജോലി ചെയ്യണം എന്ന കാര്യത്തിൽ ഉൾപ്പടെ സർക്കാർ തീരുമാനം എടുക്കും. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയ്യാറാക്കി. പദ്ധതി വിദ്യഭ്യാസ സ്ഥാപനങ്ങളൂടെ ലാഭത്തിന് വേണ്ടിയാവരുത് എന്നും, സർക്കാരിന്റെയും ഉന്നത വിദ്യഭ്യാസ വകുപ്പിന്റെയും കർശന നിരീക്ഷണം ഉണ്ടാകുമെന്നും ഉന്നത വിദ്യഭ്യാസ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. 2004ൽ യുജിസി പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സർവകലാശാല നടപ്പിലാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :