രേണുക വേണു|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (14:44 IST)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് ഫര്സീന് മജീദിനെതിരെ വ്യാപക പ്രതിഷേധം. മുട്ടന്നൂര് എയിഡഡ് യുപി സ്കൂളിലെ അധ്യാപകനാണ് ഫര്സീന്. ഇയാള്‍ക്കെതിരെ സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി.
രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്കി. ഫര്സീന് മജീദ് സ്കൂളില്‍ തുടരുകയാണെങ്കില്‍ തങ്ങളുടെ മക്കളെ ഇങ്ങോട്ട് വിടില്ലെന്ന് പല രക്ഷിതാക്കളും പറഞ്ഞു. ഫര്സീന് മജീദിനെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഉച്ചമുതല്‍ സ്കൂളില്‍ നിന്ന് അവധിയെടുത്താണ് ഇയാള്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ കയറാന്‍ എത്തിയത്.