കടലാസ് പേന വലിച്ചെറിഞ്ഞാല്‍ ഇനി മരങ്ങളുണ്ടാകും

ഓരോ പേനയുടെയും പുറകില്‍ മരങ്ങളുടെ വിത്തുകള്‍ നിറച്ച് വിപണിയിലേക്ക് എത്തിക്കുന്നു. ഓരോ ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലുമുള്ള വിത്തുകള്‍ മുളച്ച് വന്‍മരങ്ങളാകുന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം.

 paper pens, plastic, pure living കടലാസ് പേന, പ്ലാസ്റ്റിക്, പ്യുര്‍ ലിവിംഗ്
കൊച്ചി| priyanka| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:40 IST)
പ്ലാസ്റ്റിക്ക് ദുരന്തത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കടലാസ് പേനകള്‍ വിപണിയിലേക്കെത്തിയത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞാലും പ്രകൃതിയ്ക്ക് ദോഷമാകാത്ത കടലാസ് പേനകള്‍ ഇനിമുതല്‍ മരം നട്ട് വളര്‍ത്തുകയും ചെയ്യും.

കേട്ടിട്ട് അത്ഭുതം തോന്നുണ്ടെങ്കിലും ഇത് സത്യമാണ്. ലക്ഷ്മി മേനോന്‍ എന്ന പരിസ്ഥിതി
സ്‌നേഹിയാണ് ഈ ആശയത്തിന് പിന്നില്‍. പാഴ്കടലാസുകള്‍ ഉപയോഗിച്ചാണ് ലക്ഷ്മി പ്യൂര്‍ ലിവിംഗ് എന്ന പേരില്‍ പേന നിര്‍മ്മാണം ആരംഭിച്ചത്. ഓരോ പേനയുടെയും പുറകില്‍ മരങ്ങളുടെ വിത്തുകള്‍ നിറച്ച് വിപണിയിലേക്ക് എത്തിക്കുന്നു. ഓരോ ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലുമുള്ള വിത്തുകള്‍ മുളച്ച് വന്‍മരങ്ങളാകുന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം.

പുതിയ കടലാസുകള്‍ ഉപയോഗിച്ച് ലക്ഷ്മി പേനകള്‍ നിര്‍മ്മിക്കാറില്ല. പ്രിന്റിംഗ് പ്രസുകളില്‍ നിന്നും ലഭിക്കുന്ന പാഴ് കടലാസുകളാണ് പേന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ലക്ഷ്മി തന്നെ ഡിസൈന്‍ ചെയ്ത മെഷിനിലാണ് പേപ്പര്‍ പേനയുടെ രൂപത്തില്‍ ചുരുട്ടിയെടുക്കുന്നത്. മെഷിനിന്റെ പേറ്റന്റും ലക്ഷ്മിയുടെ പേരില്‍ തന്നെയാണ്. ഒരു പേനക്ക് 12 രൂപയാണ് വില. പ്ലാസ്റ്റിക്ക് പേനയ്ക്ക് ഇതിനെക്കാള്‍ വില കുറവാണെങ്കിലും നല്ല കാര്യത്തിനുവേണ്ടി അല്‍പം പണം ചെലവഴിക്കാര്‍ ആര്‍ക്കും മടിയില്ലെന്ന് ലക്ഷ്മി പറയുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :