മാണി കുരുക്കില്‍ നിന്ന് കുരിക്കിലേക്ക് നീങ്ങുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍| Last Modified ബുധന്‍, 21 ജനുവരി 2015 (18:29 IST)
ധനമന്ത്രി കെ എം മാണി കുരുക്കില്‍ നിന്ന് കുരുക്കിലേക്കാണ് നീങ്ങുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
ബാര്‍ കോഴ വിവാദത്തില്‍ പുതിയ ആരോപണങ്ങളുമായി ബിജു രമേശ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പന്ന്യന്റെ പ്രതികരണം.

ഇടതുമുന്നണിയില്‍ നിന്ന് മാണി ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :