കൊല്ലത്തും ഈരാറ്റുപേട്ടയിലും എൽഡിഎഫ് സ്ഥാനാർഥികള്‍ക്ക് നേരെ ആക്രമണം

തദ്ദേശ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫ് , യുഎഡിഎഫ്  , ആർഎസ്എസ്
കൊല്ലം/ഈരാറ്റുപേട്ട/കണ്ണൂര്‍| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (08:29 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നേരെ ആക്രമണം. കൊല്ലം, ഈരാറ്റുപേട്ട, കണ്ണൂര്‍ എന്നിവടങ്ങളിലെ എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നേരെയാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തിയത്.

കൊല്ലം പെരിനാട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലെറ്റസ് ജെറോം എന്ന സ്ഥാനാര്‍ഥിയെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ ലെറ്റസ് ജെറോമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ റിയാസ് പടിപ്പുരക്കലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ യുഎഡിഎഫ് പ്രവർത്തകരാണെന്ന് എൽഡിഎഫ് ആരോപിച്ചു.

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽപി സ്കൂളിലെ ബൂത്തിൽ യു‍ഡിഎഫ് വനിതാ സ്ഥാനാർഥി രേഷ്മയെ കയ്യേറ്റം ചെയ്‌തതായും വോട്ടർ പട്ടിക വലിച്ചു കീറിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പോളിംഗ്
തടസ്സപ്പെട്ടിട്ടില്ലെന്നാണു വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :