തദ്ദേശതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തദ്ദേശതെരഞ്ഞെടുപ്പ് , എല്‍ഡിഎഫ് , യുഡിഎഫ് , സംസ്ഥാന കമ്മറ്റി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (08:18 IST)
തദ്ദേശതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രത്യേകം യോഗങ്ങള്‍ കൂടാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗം ചൊവ്വാഴ്‌ചയാണ് നടക്കുന്നത്. തിരുവനന്തപുരം എകെജി സെന്ററിലാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി ചേരുന്നത്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നടപടികളാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച
ചെയ്യുന്നത്. മുന്നണി വിട്ടു പോയ ആര്‍.എസ്.പിക്ക് നല്‍കി വന്നിരുന്ന സീറ്റുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചും ജെ.എസ്.എസ്, സി.എംപി , കേരള കോണ്‍ഗ്രസ്സ് സെക്യുലര്‍, ബാലകൃഷ്ണപിള്ള തുടങ്ങി പുതിയതായി മുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ചയ്‌ക്ക് വരും.

പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങളും എല്‍ഡിഎഫ് എന്ന നിലയില്‍ കൂട്ടായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഇന്ന് ചേരുന്ന എല്‍ഡിഎഫും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരസ്യപ്രസ്‌താവനകള്‍ നടത്തുന്നതുമാണ് യുഡിഎഫ് പാളയത്തിലെ പ്രധാന പ്രശ്‌നം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :