പഞ്ചായത്ത് വിഭജനം: ഇടക്കാല ഉത്തരവ് ഇന്ന്

   പഞ്ചായത്ത് വിഭജനം , ഹൈക്കോടതി , സിംഗിള്‍ ബെഞ്ച് , തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊച്ചി| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (08:13 IST)
പഞ്ചായത്ത് വിഭജനം ഭാഗികമായി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിന്‍മേല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കും. പഞ്ചായത്ത് രൂപീകരണക്കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു. വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിലാണ് കോടതി വിധി പറയുക.

സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയാമെങ്കില്‍ 86 ദിവസം കൊണ്ട് വിഭജന പ്രക്രിയ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 6 മാസം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണ്. ഇക്കാര്യത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സെപ്റ്റംബര്‍ മൂന്നിന് വാദം തുടരാനും ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചിരുന്നു.

ഇടക്കാല ഉത്തരവ് എന്തായാലും അത് ഒരു തരത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കുക കൂടി ചെയ്‌തിരുന്നു. പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ വിഷയത്തിലെ സര്‍ക്കാര്‍ അപ്പീലിലെ വാദമാണ് സെപ്റ്റംബര്‍ മൂന്നിന് കേള്‍ക്കുക.
അതേസമയം, പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :