തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (08:39 IST)
സംസ്ഥാനത്തെ പുതിയ വാര്‍ഡ് വിഭജനം അനുസരിച്ചു തന്നെ സമയത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി കെ സി ജോസഫ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈകോടതി പരിഗണിച്ചില്ല. വിഭജനത്തിന് മുമ്പുള്ള സ്ഥിതിപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രി കെ സി ജോസഫ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഭജനപ്രക്രിയ സമയബന്ധിതമാണോയെന്ന് കോടതി പരിശോധിക്കും. സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.
പഞ്ചായത്തുകള്‍ രൂപീകരിച്ചത് തദ്ദേശ സ്വയംഭരണ നിയമങ്ങള്‍ക്ക് വിധേയമായല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയത്.