പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ന്നത് ജനപ്രതിനിധിയെന്ന നിലയില്‍ വി‌എസ്

പാമോലിന്‍ കേസ്, വി‌എസ്, സുപ്രീം കോടതി
ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (10:14 IST)
പാമൊലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. കേസില്‍ വി‌എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന വിമര്‍ശനം സുപ്രീം കോടതി ഉന്നയിച്ചതിനു മറുപടിയായാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. രാഷ്ട്രീയലാഭത്തിനല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് കേസില്‍ കക്ഷി ചേര്‍ന്നത് എന്നാണ് വി‌എസ് വിശദീകരണം നല്‍കിയത്.

തനിക്ക് കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വിഎസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കൂടാതെ അഞ്ച് അധികരേഖകളും വിഎസ് കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ വിഎസിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിഎസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേസ് വലിച്ചു നീട്ടുന്നത് അംഗീകരിക്കാനാവില്ല. പുതിയ രേഖകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നും
ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.

കേസ് പരിഗണിക്കവെ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ഹാജരാക്കുന്നതിന് വിഎസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :