ശ്രീനു എസ്|
Last Modified തിങ്കള്‍, 12 ജൂലൈ 2021 (13:26 IST)
മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് അവശനിലയില്‍. കൊല്ലപ്പെട്ട സജീറിന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10മണിയോടെയാണ് സജീറിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്.
ഇരുവരും നിരവധികേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മഹേഷിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം താനാണ് സജീറിനെ വെടിവച്ചതെന്നും താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് സുഹൃത്തിനെ വിളിച്ചു പറഞ്ഞതായി പൊലീസ് പറയുന്നു.