സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (18:36 IST)
ഒറ്റപ്പാലത്ത് കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് കൊലപ്പെടുത്താന്‍ ശ്രമം. വാഹനം കൊണ്ടിടിച്ച് ബോണറ്റിലിരുത്തി രണ്ടുകിലോമീറ്ററോളമാണ് സഞ്ചരിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനങ്ങാട് സ്വദേശി ഉസ്മാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫാസിലില്‍ നിന്ന് 75000 രൂപയാണ് ഉസ്മാന്‍ വാങ്ങിയിരുന്നത്. പലതവണ ചോദിച്ച് മടുത്ത ശേഷം വാഹനം തടഞ്ഞ് ചോദിച്ചപ്പോഴാണ് സംഭവം ഉണ്ടായത്.