പാലക്കാട്|
ശ്രീനു എസ്|
Last Updated:
വ്യാഴം, 18 ജൂണ്‍ 2020 (18:27 IST)
ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അഥവാ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ പ്രധാന അധ്യാപകരെ അറിയിക്കണമെന്നും പറഞ്ഞു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി 713 പൊതുകേന്ദ്രങ്ങളില്‍ ഓരോ ടെലിവിഷന്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.
ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ ഇനിയും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ ഇക്കാര്യം പ്രധാനാധ്യാപകന്റെയോ മറ്റ് അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് എസ്എസ്‌കെ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കാനുള്ള പൂര്‍ണ ചുമതല പ്രധാനാധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും ജില്ലയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.