മണി ചെയിൻ മാതൃകയിൽ ഒന്നര കോടി രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 13 ജനുവരി 2024 (18:55 IST)
പാലക്കാട്: മാണി ചെയിൻ മാതൃകയിൽ ക്രിപ്റ്റോ കറൻസിയായ പണം നിക്ഷേപിച്ച്‌ വൻ ലാഭം വാഗ്ദാനം ചെയ്തു ഒന്നര കോടി രൂപ തട്ടിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ടൗണിൽ ഐശ്വര്യ നിവാസിൽ മിഥുൻദാസ് എന്ന മുപ്പത്തഞ്ചുകാരനാണ് പോലീസ് വലയിലായത്.

പാലക്കാട് സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ പേരുപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 130 പേരിൽ നിന്നായി ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുത്തു എന്നാണു കേസ്.

പരാതിക്കാർ എല്ലാവരും തന്നെ മിഥുൻദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം കൈമാറിയിരുന്നത്. കമ്പനിയുടെ മൊബൈൽ ആപ്പ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട ശേഷം പണം ഈ കമ്പനിയിൽ ക്രിപ്റ്റോ കറൻസിയായ നിക്ഷേപിച്ചു എന്ന് മിഥുൻദാസ് തന്നെ നിക്ഷേപകരെ അറിയിക്കും. ഇതിനൊപ്പം തെളിവിനായി ചില രേഖകളും നൽകും. എന്നാൽ പണവും ലാഭവിഹിതവും തിരിച്ചു കിട്ടണമെങ്കിൽ കൂടുതൽ ആളുകളെ ചേർക്കണം എന്ന് മിഥുൻദാസ് ആവശ്യപ്പെട്ടപ്പോഴാണ് ഇത് മാണി ചെയിൻ തട്ടിപ്പാണെന്നു കണ്ടെത്തിയതും പോലീസിൽ പരാതി നൽകിയതും.

എന്നാൽ ചില ഇടപാടുകാർ കുറച്ചു ആളുകളെയും മിഥുൻ ദാസ് പറഞ്ഞ പ്രകാരം ചേർത്തിരുന്നു. അവരും പരാതിയുമായി എത്തിയിട്ടുണ്ട്. പോഷ് സ്റ്റൈലിൽ മോട്ടിവേഷൻ ക്ലാസ് നടത്തിയായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിക്ഷേപകരെ ചേർത്ത് ഗ്രൂപ്പുകളും ഉണ്ടാക്കി. ഇതിൽ മൂവായിരത്തിലേറെ അംഗങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ...

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പാകിസ്ഥാന്‍ തെമ്മാടി രാജ്യമെന്ന് ഇന്ത്യ.

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
Thrissur Pooram: മേയ് ആറിനാണ് തൃശൂര്‍ പൂരം

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ ...

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ ...

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
SSLC Result 2025: മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 26 വരെയാണ് ഇത്തവണത്തെ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ ...

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്
തീരുമാനം ആധുനിക ചാന്ദ്രയാത്രകളില്‍ ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിദഗ്ധരുടെ ...

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, ...

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?
തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ സുധാകരനു കടുത്ത അതൃപ്തിയുണ്ട്

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി ...

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി
ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയില്‍ നടന്ന തിരിമറി സംബന്ധിച്ച് ഇരിട്ടി പോലീസാണ് കേസ് ...

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് ...

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍
സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ...

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ ...

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ ...