പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (08:52 IST)
പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വള്ളൂര്‍ സ്വദേശികളായ 12 വയസ്സുകാരന്‍ അശ്വിന്‍, 13 വയസ്സുകാരനായ അഭിജിത്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. വള്ളൂരിലെ മേലേക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.

പത്തിലേറെ കുട്ടികളാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടെ രണ്ടുപേരും കുളത്തിലെ ചെളിയില്‍ അകപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :