സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 മെയ് 2023 (09:05 IST)
പാലക്കാട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ നാലുപേര്‍ അറസ്റ്റില്‍. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് പ്രതികള്‍ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത്.
വീടിനു മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനം, കാര്‍, ടിപ്പര്‍ ലോറി എന്നിവയ്ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ആക്രമണത്തിന് കാരണം മുന്‍ വൈരാഗ്യം ആണെന്നാണ് പ്രതികളുടെ മൊഴി.