സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (08:54 IST)
അട്ടപ്പാടിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. അട്ടപ്പാടി ചൂണ്ടപെട്ടി സ്വദേശിയായ മനോഹരന്റെ മകള്‍ രേഖയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പെണ്‍കുട്ടിയെ പാമ്പ് കടിച്ചത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കളിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.