സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 3 സെപ്റ്റംബര്‍ 2022 (15:01 IST)
വായില്‍ പരിക്കുകളോടെ അട്ടപ്പാടിയില്‍ ഒരു കാട്ടാനയെ കൂടി കണ്ടെത്തി. മേട്ടുപ്പാളത്തിനടുത്ത് കല്ലാര്‍ വനത്തിലാണ് പരിക്കേറ്റ കൊമ്പനാനയെ കണ്ടെത്തിയത്. ഒരാഴ്ചയോളമായി കല്ലാര്‍ വനമേഖലയില്‍ കൊമ്പനാന അനങ്ങാതെ നില്‍ക്കുകയായിരുന്നു. ആനയുടെ വായിക്ക് പരിക്കേറ്റ് ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. അതേസമയം ആനയെ നിരീക്ഷിക്കാനും തെരച്ചില്‍ നടത്താനും വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.