സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:18 IST)
പാലക്കാട് കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം. സ്ഥിരമായി ചലച്ചിത്ര ചിത്രീകരണം നടക്കുന്ന തച്ചങ്കോട് നാല്‍ക്കവലയിലെ ആല്‍മരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകള്‍ കൂടു കുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിത്രീകരണം തുടരുകയായിരുന്നു.
തേനീച്ച കൂട് ഇളകിയതോടെ ചിത്രീകരണത്തിനെത്തിയ സിനിമാ പ്രവര്‍ത്തകരും കാണാന്‍ വന്ന സമീപവാസികളും ചിതറിയോടുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് സിനിമാപ്രവര്‍ത്തകര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും കുത്തേറ്റു.