കുടുംബവഴക്ക്: പാലക്കാട് യുവാവിന് വെട്ടേറ്റു

ശ്രീനു എസ്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (08:42 IST)
പാലക്കാട് യുവാവിന് വെട്ടേറ്റു. കൊല്ലങ്കോട് പോത്തമ്പാടം തെക്കേക്കാട് 40കാരനായ വിനേഷിനാണ് വെട്ടേറ്റത്. കഴുത്തിലും മുതുകിലും സാരമായി പരിക്കേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ കുടുംബ വഴക്കെന്നാണ് പ്രാധമിക നിഗമനം.

സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശരവണന്‍, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :