വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും രണ്ടുദിവസം കൂടി അവസരം

ശ്രീനു എസ്| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (07:40 IST)
പാലക്കാട്:വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും ഇനി രണ്ടു ദിവസം കൂടി അവസരം. വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഡിസംബര്‍ 31 വരെ അവസരമുണ്ട്. കൂടാതെ ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തയ്യാറാക്കുന്ന വോട്ടര്‍പട്ടികയിലാണ് പേര് ചേര്‍ക്കുന്നത്. voterportal.eci.gov.in, nv--sp.in എന്നീ പോര്‍ട്ടലുകള്‍ വഴി വോട്ടര്‍പട്ടിക പരിശോധിക്കുകയും വോട്ടര്‍പട്ടികയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സ്വയം അപേക്ഷ നല്‍കുകയും ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ നല്‍കാം. ലഭിച്ച അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും. 2021 ജനുവരി 20 ന് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :