കേരളത്തില്‍ ഇടതുതരംഗം, യു ഡി എഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ വിഡ്ഢിത്തം: വി എസ്

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍

പാലക്കാട്, എല്‍ ഡി എഫ്, യു ഡി എഫ്, വി എസ്, ഉമ്മന്‍ ചാണ്ടി Palakkad, LDF, UDF, VS, Ommen chandi
പാലക്കാട്| സജിത്ത്| Last Modified തിങ്കള്‍, 16 മെയ് 2016 (11:18 IST)
സംസ്ഥാനത്ത് ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഭരണത്തുടര്‍ച്ച എന്ന ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദം വിഡ്ഢിത്തരമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം മികച്ച പോളിങ്ങാണ് നടക്കുന്നത്.

വിഡ്ഢിത്തരം പറഞ്ഞ ഉമ്മന്‍ ചാണ്ടി തനിക്കെതിരെ കോടതിയില്‍ പോയി തോറ്റു. എന്നിട്ടും അധികാരത്തില്‍ തുടരുന്ന വിദ്വാനാണ് ഉമ്മന്‍ ചാണ്ടിയെന്നും വി എസ് കുറ്റപ്പെടുത്തി. മലമ്പുഴയില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി എസ് പ്രതികരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :