പാലക്കാട്|
Last Modified ഞായര്‍, 12 മെയ് 2019 (10:44 IST)
പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരി മരിച്ചു. മണ്ണാർക്കാട്ട് കുമരംപുത്തൂര്‍ ഇലവുങ്കൽ വീട്ടില്‍ ജിജീഷിന്റെ മകൾ ജുവൽ ആണ് മരിച്ചത്.
പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെ അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേല്‍ പതിക്കുകയായിരുന്നു.
ഗുരുതരമായ പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.