പാലക്കാടില്‍ സമൂഹവ്യാപനത്തിന്റെ സാധ്യത പരിശോധിക്കാന്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തി

പാലക്കാട്| ശ്രീനു എസ്| Last Updated: ബുധന്‍, 17 ജൂണ്‍ 2020 (17:00 IST)
സംസ്ഥാനത്ത് കൊവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ എ നാസറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സമ്പര്‍ക്ക സാധ്യതയുടെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് 950 പേരുടെ രക്തസാമ്പിള്‍ ശേഖരിച്ചാണ് ആന്റിബോഡി ടെസ്റ്റ് നടത്തിയത്.

ജൂണ്‍ 13 ന് ആരംഭിച്ച് മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടന്നത്. ഗ്രൂപ്പ് ഒന്നില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടത്. ഇതില്‍ കോവിഡ് ആശുപത്രികളിലെ 100 പേരിലും നോണ്‍ കോവിഡ് ആശുപത്രികളിലെ 100 പേരിലുമാണ് പരിശോധന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :