പത്മനാഭന്റെ നിധി ഇനി മ്യൂസിയമാകും!

തിരുവനന്തപുരം,ശ്രീപത്മനാഭസ്വാമി ക്ഷേത്രം,നിധി
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (09:44 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം മ്യൂസിയമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് മ്യൂസിയമാക്കുക. നിധിയുടെ പേരില്‍ രാജ്യകുടുംബത്തെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല.

ഈ അമൂല്യ നിധി രാജ്യകുടുംബത്തിന്റെ വിശ്വാസതയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം സര്‍ക്കാരിന് രാജകുടുംബവുമായി ഒത്തുകളിയില്ലെന്ന് ദേവസ്വംമന്ത്രി വി എസ് ശിവകമാര്‍ പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പറയുന്ന സി വി ആനന്ദബോസ് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് ഓഗസ്റ്റ് ആറിന് മുമ്പ് സുപ്രീംകോടതിയെ അറിയിക്കുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :