പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

Padmaja venugopal
Padmaja venugopal
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 നവം‌ബര്‍ 2024 (15:14 IST)
പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍. വിദേശത്തുനിന്ന് വന്ന ശേഷം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടും സൂത്രത്തില്‍ വളര്‍ന്ന സന്ദീപ് വാര്യര്‍ക്ക് അറിയപ്പെടുന്ന വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപി ആണെന്നും പത്മജാണുഗോപാല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറുപ്പിലൂടെ ആയിരുന്നു പദ്മജ ഇക്കാര്യം പറഞ്ഞത്. അതേസമയം തനിക്ക് പണം പോയതല്ലാതെ കോണ്‍ഗ്രസ് തനിക്ക് ഒരു നല്ല കാര്യവും ചെയ്തിട്ടില്ലെന്നും ബിജെപി നേതാവ് കൂടിയായ പത്മജ വേണുഗോപാല്‍ പറഞ്ഞു.

ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണ രൂപം-

പത്മജ ത്യാഗ സമ്പന്നമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന കോണ്‍ഗ്രസുകാരാണ് ബിജെപിയില്‍ പണിയെടുക്കാതെ വളര്‍ന്ന സന്ദീപ് വാര്യരെ പുകഴ്ത്തി നടക്കുന്നത്...
സന്ദീപ് ബിജെപിയുടെ അടിസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടുള്ള ആളല്ല..RSS ല്‍ പ്രവര്‍ത്തിച്ചിട്ടില്ല..
വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടും, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും സൂത്രത്തില്‍ വളര്‍ന്ന ആളാണ്...2016 ല്‍ മാത്രമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്..
സന്ദീപ് വാര്യരെ കേരളത്തില്‍
അറിയപ്പെടുന്ന തരത്തില്‍ വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണ്.. സന്ദീപ് വാര്യരുടെ എല്ലാ
പ്രയാസ ഘട്ടങ്ങളിലും ബിജെപി ഒപ്പം നിന്നിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് താഴെയുള്ള സംസ്ഥാന പ്രസിഡന്റ്
K സുരേന്ദ്രന്റെ പോസ്റ്റ്...
അങ്ങനെ ബിജെപി അനര്‍ഹമായി
വളര്‍ത്തിയ
സന്ദീപ് വാര്യര്‍ ബിജെപിയെ വഞ്ചിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് അത് മഹത്തായ കാര്യം.. പത്മജ കോണ്‍ഗ്രസ് വിട്ടുപോയപ്പോള്‍ നികൃഷ്ടമായി എന്നെ ഇതേ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിക്കുന്നു.. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ എം ലിജുവിനെയും, സതീശന്‍ പാച്ചേനിയെയും പോലെയുള്ള നിരവധിപേരെ
തഴഞ്ഞ്
പവര്‍ ഗ്രൂപ്പ്
ഒരു പെണ്‍കുട്ടിയെ രാജ്യസഭയിലേക്ക് സീനിയര്‍ നേതാക്കള്‍ പോലും അറിയാതെ പിന്‍വാതിലില്‍ കൂടി രാജ്യസഭയിലേക്ക് അയച്ച പോലെ കെ കരുണാകരന്റെ മക്കള്‍ക്ക് രാജ്യസഭാ സീറ്റ് ഒന്നും തന്നിട്ടില്ല... കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് എന്റെ ഭര്‍ത്താവിന്റെ പണം നഷ്ടപ്പെട്ടതല്ലാതെ, കോണ്‍ഗ്രസുകാര്‍ എന്നെ സാമ്പത്തികമായി വഞ്ചിച്ചത് അല്ലാതെ( ഞാന്‍ സഹായം ചെയ്തിട്ടുള്ള പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല)

കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് ഒരു മഹത്തായ കാര്യവും ചെയ്തു തന്നിട്ടില്ല...
എന്റെ അച്ഛനെയും ചേട്ടനെയും എന്നെയും ഏറ്റവും കൂടുതല്‍ സംസ്‌കാരശൂന്യമായി അധിക്ഷേപിച്ചിട്ടുള്ളതും കോണ്‍ഗ്രസുകാര്‍ തന്നെയാണ്... ഒടുവില്‍ എന്റെ അമ്മയെ അധിക്ഷേപിക്കുന്ന അവസ്ഥയില്‍ പോലും കോണ്‍ഗ്രസിന്റെ കുട്ടി നേതാവ് എത്തി...
കെ കരുണാകരന്റെ മകള്‍ എന്ന നിലയില്‍
കോണ്‍ഗ്രസില്‍ നിന്നും കിട്ടിയതില്‍
കൂടുതല്‍ സ്‌നേഹം എനിക്ക് ബിജെപിയില്‍ നിന്നും ലഭിക്കുന്നുണ്ട്...

MLA യോ, MP യോ ആകുന്നതാണ് വലിയ മഹത്തായ കാര്യമെന്നാണ് കോണ്‍ഗ്രസുകാര്‍ ചിന്തിച്ചു വച്ചിരിക്കുന്നത്... കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപിയിലേക്ക് ഞാന്‍ പോയത് ദേശീയത ഇഷ്ടപ്പെട്ടും, നരേന്ദ്രമോദിയുടെ ഭരണ വൈഭവം ഇഷ്ടപ്പെട്ടും, മോദി ഭരണത്തില്‍ രാജ്യത്തുണ്ടായ വികസന കുതിപ്പ് കണ്ടുമാണ്... അങ്ങനെയുള്ളവരാണ് ഇന്ന് ബിജെപിയില്‍ അടിയുറച്ച്
നിലകൊള്ളുന്ന സാധാരണ പ്രവര്‍ത്തകര്‍...
സു. ഡി. എഫ് ( അതായത് യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാ സ്വപ്നം കണ്ടുകൊണ്ട്
ആണ് ചില അധികാരമോഹികള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്..
സു. ഡി. എഫ്
ഭാവിയിലും ഇനി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വരില്ല...

പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ' ഓഹോ''

തനിക്ക് പെട്ടെന്ന്
വിലാസം ഉണ്ടാക്കിത്തന്ന ബിജെപി എന്ന പ്രസ്ഥാനത്തെ വഞ്ചിച്ച് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഇതേ കൂട്ടര്‍ക്ക് 'ആഹാ ' ബി ജെ പി എന്റെ അഭിമാനം

നരേന്ദ്ര മോദിജി എന്റെ അഭിമാനം
പത്മജ വേണുഗോപാല്‍


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ ...