തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി.വിജയന്‍

p Vijayan
സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (11:07 IST)
p Vijayan
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ എംആര്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്ന് പി വിജയന്‍ ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പി വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ് പി സുജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എംആര്‍ അജിത് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സുജിത് ദാസ് നിഷേധിച്ചിട്ടുണ്ട്.

പിവി അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരു അന്വേഷണ സമിതിയെ
നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത്കുമാര്‍ പി വിജയനെതിരെ മൊഴി നല്‍കിയത്. നേരത്തെ എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് ട്രെയിനില്‍ തീവച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കാരണത്താലായിരുന്നു പി വിജയനെ സസ്‌പെന്‍ഡ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :