ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത വിസിമാരുടെ യോഗം ഇന്ന്

കൊച്ചി| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (09:12 IST)
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നടത്തിപ്പില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നോടിയായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) രാവിലെ പത്തിനാണ് യോഗം ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളില്‍ നിന്നുമുള്ള വൈസ് ചാന്‍സലര്‍മാരെ കൂടാതെ വിദ്യാഭ്യാസമന്ത്രി പികെ. അബ്ദു റബ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെഎം എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനുള്ള അവസരം ഓരോ വി.സിമാര്‍ക്കും ലഭിക്കും. ഇതാകും യോഗത്തിലെ ആദ്യ അജണ്ട. പിന്നീട് ഗവര്‍ണറുടെ നിര്‍ദേശമുണ്ടാകും. കേരള, എംജി, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിരവധി പ്രശ്‌നങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗം നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :