തിരുവനന്തപുരം|
Last Modified വ്യാഴം, 2 ജൂലൈ 2015 (13:10 IST)
പെയ്മെന്റ് സീറ്റ് വിവാദത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി നേരിട്ട പി രാമചന്ദ്രന് നായര്‍ സിപിഎമ്മില്‍. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് രാമചന്ദ്രന് നായരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന പി. രാമചന്ദ്രന് നായരെ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. സിപിഎമ്മില്‍ ഉള്‍പ്പെടുത്തണമെന്ന രാമചന്ദ്രന് നായരുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.