പി കെ ശശിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ, അടിതെറ്റി ജോസഫൈനും കൂട്ടരും!

അപർണ| Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (07:50 IST)
പി കെ ശശിക്കെതിരായ പീഡന പരാതിയിൽ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷനുള്ളത്.

ഇര പീഡന വിവരത്തെ കുറിച്ച് തുറന്നുപറഞ്ഞാൽ മാത്രമേ സ്വമേധയാ കേസെടുക്കാനാകുകയുള്ളു എന്നും. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും സംസ്ഥാന വനിതാ അധ്യക്ഷൻ എം സി ജോസഫൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

പാർട്ടിയും കമ്മീഷനു രണ്ടും രണ്ടാണ്. ഇര പീഡന വിവരം തുറന്നു പറയുകയോ കമ്മീഷനു പരാതി നൽകുകയോ ചെയ്താൽ മാത്രമേ വിഷയത്തിൽ കേസെടുക്കാനാവു. പീഡന വിവരം ഇര തുറന്നു പറയുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

വിഷയത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടിൽ സംസ്ഥാന അധ്യക്ഷൻ തുടരുന്നതിനിടയിലാണ് ഇരുട്ടടി പോലെ ദേശീയ വനിതാ കമ്മിഷന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :