ശശിക്കെതിരെ നടപടി വൈകിയത് പ്രളയം കാരണം, ഒരാളേയും രക്ഷിക്കില്ല; പാർട്ടി പരാതിക്കാരിക്കൊപ്പമെന്ന് എ കെ ബാലൻ

അപർണ| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (14:58 IST)
സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരായ പരാതിയിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും പരാതിക്കാരിക്കൊപ്പം പാർട്ടി എന്നും നിലകൊള്ളുമെന്നും പ്രതികരിച്ചു.

പ്രളയം കാരണമാണ് നടപടി വൈകിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വം കൈവിട്ടതോടെ ശശിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ് സി പി എം .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :