ഇരയായ കന്യാസ്ത്രീയെ അപമാ‍നിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു

Sumeesh| Last Updated: തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (18:22 IST)
കന്യാസ്ത്രീയെ ഭിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയായ കേസിൽ ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ പൊലീസ് കേസെടുത്തു. ഇരയായ കന്യാസ്ത്രീ കോട്ടയം എസ് പി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഐ പി സി 509ആം, വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ്‌ക്ലബ്ബിൽ വച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ പി സി ജോർജ് ഇരയെ വേശ്യാ എന്ന് വിശേഷിപ്പിക്കുകയും മോഷമായ രീതിയി; ചിത്രീകരിക്കുകയും ചയ്തിരുന്നു.

പി സി ജോർജ്ജിന്റെ പരാമർശത്തിനെതിരെ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളും സ്വമേധയാ കേസെടുത്തിരുന്നു. ഈ മാസം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പി സി ജോർജിന് നോട്ടിസ് അയച്ചിട്ടുണ്ട്. നിയമസഭ എത്തിക്സ് കമ്മറ്റിയും പി സിക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :