സംസ്ഥാനത്ത് അവയവക്കച്ചവടം വ്യാപകം, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:50 IST)
സംസ്ഥാനത്ത് അവയവക്കച്ചവടം വ്യാപകമായി നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിഷയത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല.രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്ത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :