ഓപ്പറേഷന്‍ കുബേര: മൂന്ന് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 27 മെയ് 2014 (20:23 IST)

അമിത പലിശ ഈടാക്കി ലക്ഷങ്ങള്‍ വസൂലാക്കിവന്നിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കടം കൊടുത്തു എന്ന നിയമ ലംഘനം നടത്തിയതിന്‍റെ പേരിലാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തൊട്ടാകെ 81 റെയ്ഡുകള്‍ നടത്തിയതായി പൊലീസ് അധികാരികള്‍ അറിയിച്ചു. ഇതോടെ ഇതുവരെയായി അമിതപലിശ ഈടാക്കുന്നവരെ കുടുക്കാനായി 7043 ലേറെ റെയ്ഡുകള്‍ നടത്തി.

ഈ റെയ്ഡുകളില്‍ 573 പേരെ പിടികൂടിയപ്പോള്‍ 972 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :