തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 26 മെയ് 2016 (10:26 IST)
ഓപ്പറേഷന്‍ ബിഗ് ഡാഡി നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തില്‍പ്പെട്ട 14 പേര്‍ തലസ്ഥാനത്ത് പിടിയില്‍. പത്ത് പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബുധനാഴ്ച രാത്രി വൈകി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഡി ജി പിയുടെ മേല്‍നോട്ടത്തിലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ അന്വേഷണങ്ങള്‍ നടക്കുന്നത്.
പരിശോധനയില്‍ ഒരു ശ്രീലങ്ക സ്വദേശിനിയടക്കം ഒമ്പതുപേരെ മോചിപ്പിച്ചു. അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.