ഓപ്പറേഷൻ പി.ഹണ്ട് : കൊല്ലം ജില്ലയിൽ നിന്ന് ആറു മൊബൈൽ ഫോണുകൾ പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (19:58 IST)

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ റൂറൽ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് ഓപ്പറേഷൻ പി.ഹണ്ട്
പ്രകാരം ആറ്‌ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശൂരനാട്, പത്തനാപുരം, പൂയപ്പള്ളി, ഏരൂർ എന്നീ പോലീസ് സ്റ്റേഷനുകളുടെ അപരിധിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

പ്രായപൂർത്തി ആകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ, ലൈംഗിക വീഡിയോകൾ എന്നിവ പ്രചരിപ്പിച്ചവർക്ക് എത്തിയെയാണ് പോലീസ് കേസെടുത്തത്. പിടികൂടിയ ഫോണുകൾ സൈബർ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :