കൊച്ചി|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (12:16 IST)
എന്തൊക്കെ വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായേനെയെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മൂലം കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ നേതൃത്വവുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി സഭാനേതാക്കളെ അറിയിച്ചു. അതേസമയം, പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ലത്തീന്‍ അതിരൂപത നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.