എസ്എന്‍ഡിപി-ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:29 IST)
എസ്എന്‍ഡിപി-ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി ശാശ്വതീകാന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :