തുടർഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയർന്ന പോളിംഗ് ശതമാനം, വോട്ട് ചെയ്ത എല്ലാ മലയാളികൾക്കും നന്ദി; ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത എല്ലാ മലയാളികൾക്കും നന്ദി അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നില‌വിലുള്ള ഭരണം തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന്റെ തെളിവാണ് ഉയർന്ന് പോളിംഗ് ശതമാനം എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 74

aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (11:47 IST)
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത എല്ലാ മലയാളികൾക്കും നന്ദി അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നില‌വിലുള്ള ഭരണം തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന്റെ തെളിവാണ് ഉയർന്ന് പോളിംഗ് ശതമാനം എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 74.12 ശതമാനം വോട്ടർമാരാണ് വോട്ട് ചെയ്തത്.

ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു. തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു ഡി എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :