ഉമ്മന്‍ ചാണ്ടി ഈഴവസമുദായത്തെ കബളിപ്പിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ| VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (18:17 IST)
ഉമ്മന്‍ ചാണ്ടി ഈഴവസമുദായത്തെ കബളിപ്പിക്കുന്നുവെന്നും അരുവിക്കരയിലൊ ഇതിന്റെ പ്രതികരണമുണ്ടാകുമെന്നും എസ്‌എന്‍‌ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പളി നടേശന്‍. ഉമ്മന്‍ചാണ്ടിയുടെ സമീപനം സാര്‍ ചക്രവര്‍ത്തിയുടേതിനെക്കാള്‍ മോശമാണ്‌. കഴിഞ്ഞ നാലു വര്‍ഷമായി ഈഴവ സമുദായത്തെ കബളിപ്പിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി ചെയ്യുന്നത് പ്രതീക്ഷയോടെ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ കണ്ടത്‌. ഇനി അങ്ങനെ കാണാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഘടിത സമുദായ ശക്‌തികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ഓരോ കാര്യത്തിനും ഉമ്മന്‍ചാണ്ടിയുടെ പുറകെ നടന്നയാളാണ്‌ താന്‍. എല്ലാം ചെയ്യാമെന്നല്ലാതെ അദ്ദേഹം ഒന്നും ചെയ്‌തില്ല. പ്രതികരിക്കാത്തവരാണ്‌ എസ്‌ എന്‍ ഡി പിയോഗം എന്ന ധാരണ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തിരുത്തുമെന്നും എസ്‌ എന്‍ ഡി പിക്ക്‌ ബി ജെ പിയോട്‌ അയിത്തമില്ല. ഇന്ത്യയിലുള്ളവര്‍ക്ക്‌ ബി ജെ പിയോട്‌ അയിത്തമില്ല. പിന്നെ എന്തിനാണ്‌ കേരളത്തില്‍ അയിത്തം കാണിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :