ബിജുവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് താനാണ്: എംഐ ഷാനവാസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ബിജുരാധക്യഷണന്‍ , എംഐ ഷാനവാസ് എംപി
കൊച്ചി| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (15:05 IST)
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരിക്കിയതു താനാണെന്ന് എംഐ ഷാനവാസ് എംപി. ബിജുവിനെ മൂന്നുതവണ കണ്ടിട്ടുണ്ടെന്നും എംഐ ഷാനവാസ് സോളാര്‍ ജുഡിഷ്യല്‍ കമ്മിഷനില്‍ മൊഴി നല്‍കി.

ഗണേഷ്‌ കുമാറിനെക്കുറിച്ചു ചില കാര്യങ്ങള്‍ പറയാനാണു കൂടിക്കാഴ്ച എന്നാണു ബിജു പറഞ്ഞത്. അതു ചില കുടുംബ പ്രശ്‌നങ്ങള്‍ ആയിരുന്നു എന്നും ഷാനവാസ് മൊഴി നല്‍കി. എന്നാല്‍ ഇതേക്കുറിച്ച് ബിജുരാധക്യഷണനോട് കൂടുതലൊന്നും ചോദിച്ചില്ലെന്നും അദ്ദഹം മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :