ചാണ്ടി ഉമ്മന്‍ ഒരു സ്‌ത്രീയുമായി ദുബായിലെ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചു; ദൃശ്യങ്ങളും ചിത്രങ്ങളും തിരുവഞ്ചൂരിന്റെ കൈയില്‍- സരിത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ചാണ്ടി ഉമ്മന്‍ , സരിത എസ് നായര്‍ , സോളാര്‍ തട്ടിപ്പ് കേസ് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കൊച്ചി| jibin| Last Modified വെള്ളി, 29 ജനുവരി 2016 (12:15 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച സരിത എസ് നായര്‍
മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേര്‍ക്കും ആരോപണ ശരങ്ങള്‍ തൊടുക്കുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്ന് സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

ചാണ്ടി ഉമ്മനുമായി തനിക്ക് മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ല. ബിസിനസ് ബന്ധം മാത്രമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളു. എന്നാല്‍, ചാണ്ടി ഉമ്മന് സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്‌ത്രീയുമായി വഴിവിട്ട ബന്ധമുണ്ട്. ഇരുവരും ദുബായില്‍ സന്ദര്‍ശനം നടത്തുകയും ഒരു ഹോട്ടലില്‍ ഒരുമിച്ച് കഴിയുകയും ചെയ്‌തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസിനു ലഭിച്ചുവെന്നും സരിത മൂന്നാം ദിവസം സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

ചാണ്ടി ഉമ്മന്റെയും ഈ സ്‌ത്രീയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ തെളിവുകള്‍ പിടിച്ചെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിസഭാ പുനസംഘടന വേളയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ളാക്മെയില്‍ ചെയ്യാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചുവെന്നും അങ്ങനെയാണ് അങ്ങനെ മന്ത്രിസഭയില്‍ തുടരാന്‍ ശ്രമിച്ചുവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :