കേരളത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു: മുഖ്യമന്ത്രി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (14:06 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ഇരുവരുടെയും കൂടിക്കാഴ്‌ച 15 മിനിട്ട്‌ നീണ്ടു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുള്‍പ്പെടെയുള്ള പ്രതിനിധികളും പ്രധാനമന്ത്രിയെ കണ്ടു. രാവിലെ 11 മണിയ്‌ക്കായിരുന്നു കൂടിക്കാഴ്‌ച.

കേരളത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും വേണ്ടരീതിയില്‍ പരിഗണിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രതികരിച്ചു. ഉച്ചയ്‌ക്ക് 12.30 ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയേക്കും.

അതേ സംയം പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയ ഉമ്മഞ്ചാണ്ടിക്ക് സോണിയയും രാഹുലും കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അനുമതി നേടിയെടുക്കുന്നതിനായാണ് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :