അസഹിഷ്‌ണുത; ഉത്തരം പറയാതെ മോഡി ഓടിയൊളിക്കുന്നു: മുഖ്യമന്ത്രി

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെപിസിസി , നരേന്ദ്ര മോഡി , അസഹിഷ്‌ണുത
തിരുവനന്തപുരം| jibin| Last Updated: ശനി, 14 നവം‌ബര്‍ 2015 (13:26 IST)
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്‌ണുതയെ കുറിച്ചു നയം വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. വര്‍ദ്ധിച്ചുവരുന്ന അസഹിഷ്‌ണുത ജനാധിപത്യ സംവിധാനത്തെ തകര്‍ക്കും. ആരോപണങ്ങളില്‍ ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓടിയൊളിക്കുകയാണ്. കെപിസിസി സംഘടിപ്പിച്ച നെഹ്‌റു അനുസ്‌മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസഹിഷ്‌ണുതയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇരട്ടമുഖമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വെള്ളിയാഴ്‌ച പറഞ്ഞിരുന്നു. രാജ്യത്തു കടുത്ത തോതില്‍ അസഹിഷ്‌ണുത വളര്‍ത്തുകയും വിദേശത്തുപോയി അതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും സുധീരന്‍ പറയുകയും ചെയ്‌തിരുന്നു.

കാപട്യം വെടിഞ്ഞു പ്രധാനമന്ത്രിയുടെ ജോലിയും ഉത്തരവാദിത്വവും മോഡി ചെയ്യണം. മോഡി ബ്രിട്ടനിൽ സഹിഷ്ണുതയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന സമയത്താണ് ഗിരീഷ് കർണാടിന് വധഭീഷണി ലഭിച്ചത്. എബി വാജ്പേയി ഉപദേശിച്ചതുപോലെ രാജധർമം പാലിക്കാൻ മോഡി തയാറാവണമെന്നും സുധീരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :