മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ ആക്രമിച്ച കേസില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:38 IST)
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ ആക്രമിച്ച കേസില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ചാലാട്ടെ ദീപക്, കണ്ണപുരത്ത് ബിജു പറമ്പത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ 6 പോലീസുകാരെ കണ്ണൂര്‍ അസി. സെക്ഷന്‍സ് കോടതിയില്‍ ബുധനാഴ്ച വിസ്തരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച രണ്ടുപേരെയും കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന പി സുകുമാരന്‍ ആണ് തിരിച്ചറിഞ്ഞത്. 2013 ഒക്ടോബര്‍ 27ന് കേരള പോലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങിന് എത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേര്‍ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :