വടികൊടുത്ത് അടിവാങ്ങി; വിജിലന്‍‌സ് നിലപാട് വ്യക്തമാക്കി - യുഡിഎഫ് നേതാക്കള്‍ വെട്ടിലാകും

ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാരിന്റെ പിന്നാലെ; കൂടുതല്‍ പേര്‍ കുടുങ്ങും

oommen chandy , LDF , vijilance , jacob thomas , UDF and Congress , യു ഡി എഫ് , ഉമ്മന്‍ചാണ്ടി , യുഡിഎഫ് , ബന്ധു നിയമനം , എൽഡിഎഫ് , വിജിലൻസ് കോടതി
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 21 ഡിസം‌ബര്‍ 2016 (16:19 IST)

യുഡിഎഫിന് തലവേദനയുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന നിലപാടുമായി വിജിലൻസ് രംഗത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങളും മറ്റും അന്വേഷിക്കാമെന്ന് വിജിലൻസ് വിഭാഗം കോടതിയിൽ നിലപാടറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൻ കീഴിലെ നിയമനങ്ങൾ അന്വേഷിക്കുന്നതിന് പുറമെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ തീരുമാനമായത്.

യുഡിഎഫ് കാലത്തെ നിയമനങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് വിജിലൻസ് വിഭാഗം നിലപാടറിയിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൻ കീഴിലെ നിയമനങ്ങൾ മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി വഴിവിട്ട നിയമങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതും വിജിലന്‍‌സിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :